Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Film Director

കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ്; സം​വി​ധാ​യ​ക​ന്‍ വി.​എം. വി​നു യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സം​വി​ധാ​യ​ക​ന്‍ വി.​എം. വി​നു യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി. ക​ല്ലാ​യി ഡി​വി​ഷ​നി​ല്‍ നി​ന്നാ​ണ് വി​നു മ​ത്സ​രി​ക്കു​ക. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ര​ണ്ടാം​ഘ​ട്ട സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക വ്യാ​ഴാ​ഴ്ച​യാ​ണ് കോ​ണ്‍​ഗ്ര​സ് പ്ര​ഖ്യാ​പി​ച്ച​ത്.

കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. പി.​എം. നി​യാ​സ് പാ​റോ​പ്പ​ടി ഡി​വി​ഷ​നി​ല്‍ മ​ത്സ​രി​ക്കും. 15 ഡി​വി​ഷ​നു​ക​ളി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ളെ​യാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

നി​ല​വി​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ സി​റ്റിം​ഗ് സീ​റ്റാ​ണ് ക​ല്ലാ​യി. വ്യാ​ഴാ​ഴ്ച കോ​ഴി​ക്കോ​ട് കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സി​ല്‍ ന​ട​ന്ന സീ​റ്റ് ച​ര്‍​ച്ച​യ്ക്കു പി​ന്നാ​ലെ​യാ​ണ് സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​ത്.

വി​നു​വി​നെ മേ​യ​ര്‍ സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​പ്പി​ക്കാ​നാ​ണ് കോ​ണ്‍​ഗ്ര​സ് നീ​ക്ക​മെ​ന്നാ​ണ് വി​വ​രം. കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ 49 സീ​റ്റു​ക​ളി​ലാ​ണ് കോ​ണ്‍​ഗ്ര​സ് മ​ത്സ​രി​ക്കു​ന്ന​ത്. 22 സീ​റ്റു​ക​ളി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ളെ ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Latest News

Up